Skip to main content

എഫ്റ്റിഇ ആന്റ് ഒഎസ് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കണം

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര വ്യവസായികളും സേവന ദാതാക്കളും 2023-24 സാമ്പത്തിക വര്‍ഷത്തേക്കുളള എഫ്റ്റിഇ ആന്റ് ഒഎസ് ലൈസന്‍സ് അപേക്ഷകള്‍ ഈ മാസം 31 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 2022-23 ഒന്നും രണ്ടും അര്‍ദ്ധ വര്‍ഷത്തിലെ തൊഴില്‍ നികുതി, സ്ഥാപന നികുതി, കെട്ടിട നികുതി, വാടകകള്‍,ഫീസുകള്‍ എന്നിവ മാര്‍ച്ച് 31 ന് മുമ്പായി ഒടുക്കു വരുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ : 04734 285225.

date