Skip to main content

ക്ഷേമനിധി കുടിശിക ഈ മാസം 31 വരെ അടയ്ക്കാം

         കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളി രജിസ്ട്രേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അംഗത്വ വിതരണവും ബോധവല്‍കരണ ക്യാമ്പയിനുകളും നടന്നുവരുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. 2022 ല്‍ 50000 ല്‍ പരം തൊഴിലാളികള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും  ഈ സാമ്പത്തിക വര്‍ഷം നൂറുകോടിയില്‍പരം രൂപയുടെ ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗമായതിനു ശേഷം കുടിശിക വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കു വരുത്തുന്നതിന് ഈ മാസം 31 വരെ സമയം നല്‍കിയിട്ടുണ്ട്. പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി തുക ഒടുക്കു വരുത്താം.  കലാകായിക അക്കാദമിക് രംഗങ്ങളില്‍  മികവ് തെളിയിച്ച, പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മൂന്ന് ഗ്രാം സ്വര്‍ണ പതക്കവും സംസ്ഥാന തലത്തില്‍ രണ്ട് ഗ്രാം സ്വര്‍ണ പതക്കവും നല്‍കുമെന്നും ,പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ലാപ്ടോപ്പ് വിതരണം ചെയ്യുവാനും ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.

date