Skip to main content

പിഡബ്ല്യൂഡി പുറമ്പോക്കിലുളള ചമയങ്ങളും മറ്റും നീക്കം ചെയ്യണം

   നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പുനലൂര്‍ മുതല്‍ കോന്നി വരെയുളള റോഡിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തും, പിഡബ്ല്യൂഡി പുറമ്പോക്കിലുമുളള എല്ലാവിധ നിര്‍മാണങ്ങളും  ചമയങ്ങളും മറ്റ് സാധന സാമഗ്രികളും അഞ്ച് ദിവസത്തിനകം ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ നീക്കണം. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആയത് നീക്കം  ചെയ്യുന്നതും അതിന്മേല്‍ വരുന്ന യാതൊരുവിധ കഷ്ടനഷ്ടങ്ങള്‍ക്കും പിഡബ്ല്യൂഡി ഉത്തരവാദിയായിരിക്കുന്നതുമല്ല എന്നും കെറ്റിപിഡി പൊന്‍കുന്നം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

date