Skip to main content

എസ്.റ്റി പ്രൊമോട്ടര്‍ കൂടിക്കാഴ്ച മാര്‍ച്ച് 9 ന്

വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിയ്ക്കുന്നതിന്  അട്ടത്തോട് പടിഞ്ഞാറേക്കര , കിഴക്കേക്കര എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും  എസ്.റ്റി പ്രൊമോട്ടര്‍മാരെ  നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒന്‍പതിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും.  അട്ടത്തോട് പടിഞ്ഞറേക്കര , കിഴക്കേക്കര എന്നിവിടങ്ങളില്‍  സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മദ്ധ്യേ പ്രായപരിധി ഉള്ളതുമായ  പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.അട്ടത്തോട് നിവാസികളായിട്ടുള്ള അപേക്ഷകര്‍ക്ക് നിലവിലെ  ഒഴിവില്‍ മുന്‍ഗണന നല്‍കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍  - 04735 227703.

date