Skip to main content

സെലക്ഷൻ ട്രയൽ

തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്ക് സെലക്ഷൻ ട്രയൽ നടത്തുന്നു . സ്പോർട്സിൽ അഭിരുചിയുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം . 5, 11 ക്ളാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽ മാർച്ച് 6 ന് തിങ്കളാഴ്ച രാവിലെ 9.00 ന് ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ വച്ചു നടക്കും. 5-ാം ക്ളാസിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ളാസിലേക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർ സ്ക്കൂൾ മേധാവിയുടെ കത്ത് , പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം എത്തിച്ചേരണം. വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കുന്നതായിരിക്കും.

date