Skip to main content

ടെണ്ടര്‍

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിലുള്ള രണ്ട് പകല്‍ വീടുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ലൈസന്‍സികളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. മാർച്ച് 8 ന് ടെണ്ടര്‍ ഫോറം വിതരണം ആരംഭിച്ച് 14 ന് അവസാനിക്കും. ടെണ്ടറുകള്‍ മാർച്ച് 15 രാവിലെ 10.30 വരെ സ്വീകരിക്കും. സൂപ്രണ്ട്, തൊടുപുഴ ജില്ലാ ആശുപത്രി എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. മാർച്ച് 15 രാവിലേ 11ന് ടെണ്ടറുകള്‍ തുറക്കും.മുദ്ര വെച്ച കവറിന് പുറത്ത് പകൽ വീടുകളിലേ അന്തേവാസികൾക്കുള്ള ഭക്ഷണം എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04862 222630

date