Skip to main content
.

ദേശീയ ബധിരതാ ദിനാചരണം നടത്തി

ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ നോഡല്‍ സെന്‍റര്‍ ആയ ജില്ല ആശുപത്രിയില്‍ മാര്‍ച്ച് 3 ന് കേള്‍വിദിനം ആചരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വര്‍ഗീസ് അദ്ധക്ഷന്‍ ആയിരുന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനൂപ് കെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി ഡോ. ലക്ഷമി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.പ്രാഥമിക കേള്‍വി പരിചരണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.നേഴ്സിംഗ് സൂപ്രണ്ട് സരോജിനി പി ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍ സണ്ണി മാത്യു. പി.ആര്‍.ഒ ഏബിള്‍ ടോം ജോര്‍ജ്ജ് സമ്മേളനത്തില്‍ എന്‍.പി.സി.ഡി നോഡല്‍ ഓഫീസര്‍ എബിന്‍ എബ്രഹാം സ്വാഗതം നേര്‍ന്നു. ലോക കേള്‍വി ദിനാചരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷം എന്‍.പി.പി.സി.ഡി "ഹലോ കേള്‍ക്കുന്നുണ്ടോ" എന്ന മാഗസിന്‍ ഡി.പി.എം ഡോ.അനൂപ് കെ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രകാശനം നടത്തി.വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് സ്കൂളില്‍ വച്ചു നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനവും കേള്‍വിദിനത്തിന്‍റെ പ്രചരണാര്‍ത്ഥം ലോഗോ പ്രിന്‍റ് ചെയ്ത ടീഷര്‍ട്ട് ഏകലവ്യ റസിഡന്‍ഷിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും ചെയ്തു.സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ പങ്കെടുത്തു.

date