Skip to main content

ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി

ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പൊങ്കാല ഒരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു. പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ വിലയിരുത്തി.  ഇത്തവണ പകൽതാപനില ഉയരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്‌പെഷ്യൽ ഓഫീസറും സബ് കളക്ടറുമായ അശ്വതി ശ്രീനിവാസ്, എ.ഡി.എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date