Skip to main content

ആശുപത്രി വികസന പദ്ധതികൾക്ക് കൃത്യമായ മുന്നൊരുക്കം വേണം: മന്ത്രി കെ രാധാകൃഷ്ണൻ

ചേലക്കര താലൂക്ക് ആശുപത്രിക്ക് നവീകരിച്ച ഡിജിറ്റൽ എക്സ്റേ യൂണിറ്റ്

സർക്കാർ ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്ക് കൃത്യമായ പഠനവും മുന്നൊരുക്കവും വേണമെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ - പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചേലക്കര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡിജിറ്റൽ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

താലൂക്ക് ആശുപത്രിക്ക് സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റ്  തുടങ്ങി വിവിധ പദ്ധതികൾക്ക് ആരോഗ്യ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും കൂട്ടായ തീരുമാനമുണ്ടാവണം. കൃത്യമായ പഠനവും കൂട്ടായ്മയും പദ്ധതികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി വഴി 14.78 ലക്ഷം രൂപയുടെ കെട്ടിടനവീകരണം, എക്സ്റേ യൂണിറ്റ്, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അദ്ധ്യക്ഷനായി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി, ജില്ലാ പഞ്ചായത്തംഗം കെ ആർ മായ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജിത ബിനീഷ്, എ ഇ ഗോവിന്ദൻ, ആശുപത്രി വികസന സമിതിയംഗം കെ സി മുരുകേശൻ എന്നിവർ സംസാരിച്ചു. കെ പി ശ്രീജയൻ സ്വാഗതവും ഡോ. പ്രേംകുമാർ നന്ദിയും പറഞ്ഞു.

date