Skip to main content

പത്താം തരം കടക്കാൻ ജില്ലയിൽ നിന്ന് 34, 334 വിദ്യാർത്ഥികൾ

എസ് എസ് എൽ സി പരീക്ഷക്ക് ജില്ലയിലെ
മൂന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് 34, 334 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. തൃശൂർ വിദ്യാഭാസ ജില്ലയിലെ 88 കേന്ദ്രങ്ങളിൽ നിന്ന് 9541 കുട്ടികളും, ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിലെ 83 കേന്ദ്രങ്ങളിൽ നിന്ന് 10, 415 പേരും, ചാവക്കാട്  വിദ്യാഭാസ ജില്ലയിലെ 91 കേന്ദ്രങ്ങളിൽ നിന്ന് 14, 378 പേരും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. ഇതു കൂടാതെ ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പടെ രണ്ടു സ്പെഷ്യൽ കേന്ദ്രങ്ങളുംഎന്നിങ്ങനെ 265കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കിട്ടുണ്ട്.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന സർക്കാർ വിദ്യാലയം എരുമപ്പെട്ടി ഗവ സ്കൂളാണ്. ഏറ്റവും കുറവ് രാമവർമ്മപുരം സ്കൂളും.

date