Skip to main content

5K മിഡ്നൈറ്റ് റൺ: രജിസ്റ്റർ ചെയ്യാം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 5K മിഡ്നൈറ്റ് റൺ പരിപാടിയിൽ വനിതകൾക്ക് രജിസ്റ്റർ ചെയ്യാം. കായികക്ഷമത, ആരോഗ്യം, ശാരീരികക്ഷമത എന്നീ ഗുണങ്ങൾ സ്ത്രീകളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മാർച്ച് 8ന് രാത്രി 9 ന് മാരത്തൺ സംഘടിപ്പിക്കുന്നത്. കനകക്കുന്ന കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ആരോഗ്യവും വനിത ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. കിഴക്കേകോട്ട ഗാന്ധിപാർക്കിൽ മാരത്തൺ അവസാനിക്കും. പ്രായപരിധി ബാധകമല്ല. http://bit.ly/FunRunGeneralAudience എന്ന ലിങ്കിലും വനിത ശിശു വികസന വകുപ്പിന്റെ വെബ്സൈറ്റിലൂടെയും ഫേസ്ബുക് പേജിലൂടെയും രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്സ്. 1140/2023

 

date