Skip to main content

അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ നടപടി വേണം

പത്തനംതിട്ട നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന്  നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം. പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക വില്‍പ്പനശാല നഗരത്തിലെ തിരക്കേറിയ സ്ഥലത്തുനിന്നും മാറ്റി  സ്ഥാപിക്കണം.  പാലിന്റെയും മറ്റ് ഫുഡ് പ്രൊഡക്ട്സിന്റെയും  കവറില്‍ അച്ചടിക്കുന്ന എക്സ്പെയറി ഡേറ്റ് കൃത്യമായി വായിക്കാവുന്ന രീതിയില്‍ പ്രിന്റ് ചെയ്യണം. അനധികൃത വഴിയോര മത്സ്യകച്ചവടം നിരോധിക്കണം. ചിക്കന്‍ വില്‍പ്പന സ്റ്റാളുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധന വേണം.  പമ്പാ നദീതീരത്തെ അനധികൃത മണല്‍ വാരലിനെതിരെ നടപടി സ്വീകരിക്കണം. മണല്‍വാരി  കയങ്ങള്‍ രൂപപ്പെട്ട്നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ അപകടസൂചന സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണം. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന വീട്ടുടമസ്ഥര്‍ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തണം. ഞായറാഴ്ചകളിലും കെഎസ്ആര്‍ടിസി എന്‍ക്വയറി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. വയോമിത്ര കേന്ദ്രങ്ങളില്‍ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണം.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.  ലാന്റ് ആന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം,  ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് സിറോഷ്,  ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി.സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എം.പി ആന്റോ ആന്റണിയുടെ പ്രതിനിധി ജെറി മാത്യൂ സാം, എംഎല്‍എ യുടെ പ്രതിനിധി തോമസ് പി ചാക്കോ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാത്യൂ ജി ഡാനിയേല്‍, ബിജു മുസ്തഫ, മാത്യു മരോട്ടി മൂട്ടില്‍, ബിസ്മില്ലാഖാന്‍, മെഹബൂബ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date