Skip to main content

ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 11491 വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ കുട്ടികള്‍ കല്ലാറില്‍ ; കുറവ് മുക്കുളത്ത്

മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായി. ഇത്തവണ 5,938 ആണ്‍കുട്ടികളും 5,553 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11,491 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 3182 പേരും ,എയ്ഡഡില്‍ നിന്ന് 7498 പേരും ,അണ്‍ എയ്ഡഡില്‍ നിന്ന് 641 പേരും ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് 170 പേരും പരീക്ഷ എഴുതും. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 89 ഉം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ 73 ഉം ഉള്‍പ്പെടെ 162 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്തവണയും കല്ലാര്‍ ഗവ. എച്ച്എസ്എസാണ് മുന്നില്‍. 383 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് കുട്ടികള്‍ മുക്കുളം എസ്ജിഎച്ച്എസിലാണ്. 4 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതുന്നു .

date