Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമം ; കാമ്പയ്നുകള്‍ക്ക് തുടക്കമായി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളി രജിസ്ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി അംഗത്വ വിതരണ, ബോധവത്കരണ കാമ്പയ്നുകള്‍ക്ക് തുടക്കമായി. പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ വിവിധ ട്രേഡ് യൂണിയനുകള്‍, ഉടമ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയ്നുകള്‍ക്ക് സംഘടിപ്പിക്കുന്നത്. 15 ലക്ഷത്തോളം തൊഴിലാളികളെ പദ്ധതിയല്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 2022 വര്‍ഷം പുതിയതായി 50,000 ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 100 കോടിയില്‍പരം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ പറഞ്ഞു.

കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി തുക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം നല്കിയിട്ടുണ്ട്. പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി തുക ഒടുക്കുവരുത്തുന്നതിനുള്ള അവസരവും നിലവിലുണ്ട്. കലാകായിക അക്കാദമിക്ക് രംഗങ്ങളില്‍ മികവ് തെളിയിച്ച, പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ 3 ഗ്രാം സ്വര്‍ണ്ണ പതക്കവും സംസ്ഥാന തലത്തില്‍ 2 ഗ്രാം സ്വര്‍ണ പതക്കവും നല്‍കും . പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ലാപ്ടോപ്പ് വിതരണം ചെയ്യുവാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

date