Skip to main content

വനിതാദിന ശിൽപശാല

അന്താരാഷ്ട്ര വനിതാദിന വാരാചാരണത്തിന്റെ ഭാഗമായി സഖി വണ്‍ സ്റ്റോപ് സെന്ററും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ടൗണ്‍ ഹാളില്‍ ഏകദിന ശിലപശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമത്തിനായി സ്ത്രീകൾക്കൊപ്പം നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ലിംഗസമത്വം വീടുകളില്‍ നിന്ന് തന്നെ തുടങ്ങേണ്ടതാണെന്നും സോണിയ ഗിരി പറഞ്ഞു.

തൃശൂര്‍ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ മീര പി അധ്യക്ഷത വഹിച്ചു.  ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബാബു കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി, ആരോഗ്യ ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബിക, ഇരിങ്ങാലക്കുട ആശുപത്രി വാര്‍ഡ് കൗണ്‍സിലര്‍ ജോര്‍ജ്, തൃശ്ശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലേഖ എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ആശ പ്രവര്‍ത്തകരും അങ്കണവാടി പ്രവർത്തകരും സഖി വണ്‍ സ്റ്റോപ് സെന്ററിലെ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ നിയമങ്ങളായ ഗാര്‍ഹിക പീഡന നിരോധന നിയമം, പോക്‌സോ ആക്ട്, സ്ത്രീധന നിരോധന നിയമം എന്നിവയിൽ അഡ്വ.റീന ജോണ്‍ ക്ലാസെടുത്തു. ചടങ്ങില്‍ സഖി വണ്‍ സ്റ്റോപ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുമിത കെ എസ് സ്വാഗതം പറഞ്ഞു.

date