Skip to main content

ഫയർ വുമൺ (ട്രെയിനി) തെരഞ്ഞെടുപ്പ്

തൃശ്ശൂർ ജില്ലയിൽ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികകളിലേക്കുളള തെരഞ്ഞെടുപ്പിനായി ഉദ്യോഗാർത്ഥികളുടെ സ്വിംമ്മിങ് ആന്റ് ഫ്ലോട്ടിങ് ടെസ്റ്റ് മാർച്ച് 10 (വെള്ളിയാഴ്ച്ച) രാവിലെ 07:30 ന് വിയ്യൂരിലുളള കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് അക്കാദമി സ്വിംമ്മിങ് പൂളിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയിൽ രേഖയും കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത സ്വിംമ്മിങ് ടെസ്റ്റ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചതും സഹിതം നീന്തൽ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. ഇത് സംബന്ധിച്ചുള്ള വിവരം ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് വഴി പി.എസ്.സി നൽകിയിട്ടുണ്ട്.

date