Skip to main content

പരീക്ഷ: കുട്ടികൾക്കായി ടോൾഫ്രീ നമ്പർ

പരീക്ഷാ കാലയളവിൽ കുട്ടികൾ അനുഭവിക്കുന്ന സമ്മർദം, ഉത്കണ്ഠ, ഭയം, മറ്റ് മാനസിക സാമൂഹിക പ്രശ്നങ്ങൾ ഇവ പരിഹരിക്കുന്നതിനായി ടെലി കൗൺസിലിംഗ് നൽകുന്നു. ഇതിനായി കുട്ടികൾക്ക് 18001212830 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കുട്ടികൾക്ക് മാനസിക-സാമൂഹിക പിന്തുണ നൽകുന്നതിനായി ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷൻ യോഗ്യതയുള്ളതും പരിശീലനം ലഭിച്ചതുമായ വിദഗ്ധ കൗൺസലർമാരുടെ ഒരു ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒമ്പത് മുതൽ 12 വരെയുളള ക്ലാസുകളിലെ കുട്ടികളിൽ നിന്നും 30 സെക്കൻറ് മുതൽ ഒരു മിനിട്ട് വരെയുളള ഓഡിയോ-വിഡിയോ സന്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.

 

date