Skip to main content

തെങ്ങോലപ്പുഴു നിയന്ത്രണം: എതിർപ്രാണികളെ വിതരണം ചെയ്തു

പുഴാതി കൃഷിഭവന്റെ പരിധിയിൽ തെങ്ങോലപ്പുഴു നിയന്ത്രണത്തിന്റെ ഭാഗമായി കർഷകർക്ക് തെങ്ങുകളിൽ നിക്ഷേപിക്കാനുള്ള എതിർപ്രാണികളെ വിതരണം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമവകുപ്പ് സി പി സി ആർ കാസർകോടിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങിൻ തോപ്പിൽ എതിർ പ്രാണികളെ നിക്ഷേപിക്കുന്നതിന് അസി. കൃഷി ഓഫീസർ ടി അരവിന്ദാക്ഷൻ, കൃഷി അസിസ്റ്റന്റുമാരായ സതീഷ് എം വി, ബിന്ദു ടി എന്നിവർ നേതൃത്വം നൽകി.

date