Skip to main content

മികച്ച അസി. ഡയറക്ടർക്കുള്ള റവന്യൂ അവാർഡ് സുനിൽ ജോസഫ് ഫെർണാണ്ടസിന്

സംസ്ഥാനത്തെ മികച്ച അസിസ്റ്റന്റ് ഡയറക്ടർക്കുള്ള റവന്യൂ അവാർഡ് സുനിൽ ജോസഫ്  ഫെ ർണാണ്ടസിന് ലഭിച്ചു. റവന്യൂ ദിനത്തിന്റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചത്. കാസർകോട് അസിസ്റ്റന്റ് ഡയറക്ടറായിരിക്കേ ഡിജിറ്റൽ സർവ്വേയ്ക്ക് നേതൃമായ പങ്ക് വഹിച്ചതിനാണ് അവാർഡ്.  ഇപ്പോൾ കണ്ണൂർ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നു. കണ്ണൂർ താഴെ ചൊവ്വ സ്വദേശിയാണ്. ഭാര്യ മേരി സീജ (അധ്യാപിക സെന്റ് മൈക്കിൾ സ്‌കൂൾ കണ്ണൂർ) മക്കൾ: സാനിയ ജോസഫ് (മെഡിക്കൽ വിദ്യാർത്ഥി), ലയ ജോസഫ്  (സെന്റ് തെരേസാസ് സ്‌കൂൾ വിദ്യാർത്ഥി).

മികച്ച ഹെഡ് സർവ്വെയർക്കുള്ള അവാർഡ് പി വിനോദിന് ലഭിച്ചു. കണ്ണൂർ  ജി  ല്ലയിൽ ഡിജിറ്റൽ സർവ്വേക്കുള്ള മികച്ച പ്രവർത്തനത്തിനാണ് അവാർഡ് പയ്യന്നൂർ റീസർവ്വെ സൂപ്രണ്ടാഫീസിൽ ജോലി ചെയ്യുന്നു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയാണ്. ഭാര്യ ഷിന്റിന കെ, മക്കൾ: കാർത്തിക വിനോദ്, കശ്യപ് വിനോദ് (വിദ്യാർത്ഥികൾ)

date