Skip to main content

റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സിബിഷൻ

സമഗ്രശിക്ഷാ കേരളം മാർച്ച് ആറിന് ഗവ അരോളി ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ്ങ് എക്സിബിഷൻ നടത്തുന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്ന് വരെ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ 92 കുട്ടികൾ തങ്ങളുടെ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയാവും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാം.

date