Skip to main content

പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലുകൾ ശാക്തീകരിക്കുക: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ

പഞ്ചായത്തുകളിൽ സ്‌പോർട്‌സ് കോ ഓർഡിനേറ്റർമാരെ നിശ്ചയച്ച് പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലുകൾ ശാക്തീകരിക്കണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌ക്കരിച്ചതാണ് പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലുകൾ.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ ചേർന്ന ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനിത്ത് പാട്യം റിപ്പോർട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി പി ബിനീഷ് പ്രമേയം അവതരിപ്പിച്ച. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ കെ ഷെരീഫ്, എം.ബാലകൃഷ്ണൻ, റീഷ പുതുശ്ശേരി എന്നിവർ സംസാരിച്ചു. ജില്ലയിലെ സംഘടനകളെ പ്രതിനിധീകരിച്ച് ഇരുപത്തി നാലോളം അംഗങ്ങൾ പങ്കെടുത്തു.

date