Skip to main content
തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു.

കേരഗ്രാമം പദ്ധതിയിലൂടെ നാളികേര ഉത്പാദനം വര്‍ധിപ്പിക്കും: മന്ത്രി പി. പ്രസാദ്

തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ കണ്ടാല്‍ പദ്ധതി പരാജയപ്പെടും.  നാളികേരവും വെളിച്ചെണ്ണയും ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ല. ഇവയൊക്കെ സുലഭമായി വാങ്ങിക്കാന്‍ കിട്ടുമ്പോള്‍ എന്തിന് ബുദ്ധിമുട്ടി കൃഷി ചെയ്യണം എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, ഭക്ഷണം കച്ചവടത്തിന്റെ കേന്ദ്രമായി മാറിയാല്‍ അത് പൈസ മാത്രമല്ല ആരോഗ്യവും അപഹരിക്കും. ഇവിടെയാണ് കൃഷിയെ പ്രാധാന്യത്തോടെ കാണേണ്ടതിന്റെ ആവശ്യകത നാം മനസിലാക്കേണ്ടത്. കൃഷി ചെയ്യേണ്ടത് ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് ആകരുതെന്നും മറിച്ച് ആഹാരത്തിനു വേണ്ടി ആകണമെന്നും മന്ത്രി പറഞ്ഞു.
നാളികേരത്തിന്റെ ഉത്പാദനം മാത്രമല്ല അതില്‍ നിന്ന് ഏതെല്ലാം മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് കൂടി ചിന്തിക്കണം. ഇതിനായി മൂന്നുലക്ഷം രൂപയോളം കേരഗ്രാമം പദ്ധതിയില്‍ നീക്കിവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ 80 ശതമാനം സബ്‌സിഡിയോടെ സര്‍ക്കാര്‍ നല്‍കും. നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരിശീലനവും നല്‍കും.
നാളികേര സംഭരണ തുക ബജറ്റില്‍ 32 രൂപയില്‍ നിന്നും 34 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച കേര കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട സാമുവല്‍ കോശി, മുതിര്‍ന്ന കര്‍ഷക തൊഴിലാളിയായ റ്റി.ആര്‍. ഗോപാലന്‍ എന്നിവരെ മന്ത്രി ആദരിച്ചു.
കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വകുപ്പും മന്ത്രിയുമാണ് സംസ്ഥാനത്തിനുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന നിയോജകമണ്ഡലമായി അടൂരിനെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ശ്രീനാദേവി കുഞ്ഞമ്മ, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റോണി സഖറിയ, വൈസ് പ്രസിഡന്റ് റ്റി.എ. രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ റാവു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ജയന്‍, ജി. ഗിരീഷ് കുമാര്‍, ശോശാമ്മ ബാബു, മറിയാമ്മ ബിജു, കെ.കെ. അമ്പിളി, ഷിനു ബാബു, ഡി. ചിഞ്ചു, കെ.സി. പവിത്രന്‍, പത്തനംതിട്ട കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മീന മേരി ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ജാന്‍സി കെ കോശി, തുമ്പമണ്‍ കൃഷി ഓഫീസര്‍ എം.ജി. മേഘ, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ. ഷാജു, കേര സമിതി പ്രസിഡന്റ് കെ.ആര്‍. സുകുമാരന്‍ നായര്‍, സെക്രട്ടറി സി.കെ. സുകുമാരന്‍ ചെറുകുന്നില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന ഗോപാലന്‍, പ്രൊഫ. തുമ്പമണ്‍ രവി, എസ്. ജയന്‍, ബിജി ജോണ്‍, തോമസ് കോശി താവളത്തില്‍, ചാക്കോ പോള്‍, സന്തോഷ്, രാഘവന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date