Skip to main content
കടമ്പനാട് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് സമാനതകള്‍ ഇല്ലാത്ത വികസനം : ഡെപ്യൂട്ടി സ്പീക്കര്‍

 മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വിധം സമാനതകള്‍ ഇല്ലാത്ത വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്  അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ദിലീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നെല്‍സണ്‍ ജോയ്‌സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിയമ്മ മോഹന്‍, പഞ്ചായത്ത് സെക്രട്ടറി ജയന്‍ ജോണി, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന്റെ ഭാഗമാണ് വികസന സെമിനാര്‍ നടത്തിയത്.

 

date