Skip to main content

ആലങ്ങാട് കൃഷിശ്രീ സെന്റര്‍ സേവനദാതാക്കള്‍ക്ക് പരിശീലനം നല്‍കി

 

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് തലത്തില്‍ ആലങ്ങാട് ബ്ലോക്കില്‍ രൂപീകരിച്ച കൃഷിശ്രീ സെന്ററുകളിലെ സേവന ദാതാക്കള്‍ക്കുള്ള 20 ദിവസത്തെ പരീശീലനം അവസാനിച്ചു. യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തില്‍ വിജ്ഞാനവ്യാപനം, മണ്ണ് പരിശോധന സഹായം, കാലാവസ്ഥ ഉപദേശസേവനം, വായ്പാ സഹായം, മറ്റ് സാങ്കേതികസഹായങ്ങളെല്ലാം ഒരു കേന്ദ്രത്തില്‍ സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനു വേണ്ടി ഗവണ്‍മെന്റ് തുടങ്ങിയ പദ്ധതിയാണ് കൃഷിശ്രീ.  വൈറ്റില റീജിണല്‍ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി ട്രെയ്‌നിംഗ് സെന്ററില്‍(ആര്‍.എ.ടി.ടി.സി) പരിശീലനം നേടിയ 14 പേര്‍ക്ക് ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷീല പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു 
   ആര്‍.എ.ടി.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ഇന്‍ ചാര്‍ജ് ഇ.വി ലത, കൃഷിശ്രീ പ്രസിഡന്റ് നിതിന്‍, അനുരൂപ് ട്രൈബി തോമസ് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കൃഷിശ്രീ സേവനദാതാക്കള്‍ക്ക് ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രയോഗിക പരിജ്ഞാനം അടക്കം പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ആര്‍.എ.ടി.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. യന്ത്രങ്ങളുടെ പരിശീലനങ്ങള്‍ കൂടി ഇവര്‍ക്ക് നല്‍കുമെന്ന് ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.

date