Skip to main content

വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് കായിക ക്ഷമത പരീക്ഷ 10 ന്

 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം  ജില്ലാ ഓഫീസ്, ഫയര്‍ വുമണ്‍ (ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്) -(കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 2023 ജനുവരി 17, 18, 19 തീയതികളില്‍ ചോറ്റാനിക്കര ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തിയ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ പരീക്ഷ മാര്‍ച്ച് 10ന് തൃശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ് സൈറ്റില്‍ നിന്നും കായിക ക്ഷമത പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ്  ചെയ്‌തെടുത്ത് നിശ്ചിത സമയത്ത് എത്തിച്ചേരണം.

date