Skip to main content

അപ്രന്റിസ്ഷിപ്പ് മേള തിയ്യതി മാറ്റി

കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംഭരകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പ് മാർച്ച്‌ 13ന് രാവിലെ 9 ന് നടത്താനിരുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള (PMNAM) മാർച്ച്‌ 20ലേക്ക് മാറ്റി. തൃശ്ശൂർ ആർ  ഐ  സെന്ററിന്റെ നേത്യത്വത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും  പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളും പങ്കെടുക്കും. എഞ്ചിനീയറിംഗ് /നോൺ എഞ്ചിനീയറിംഗ് ട്രെഡുകളിൽ ഐ  ടി  ഐ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. എസ്എസ്എൽസി പാസ്സായവർക് ഓഫ്സെറ്റ് മെഷീൻ മൈൻഡർ എന്ന കോഴ്സിൽ (15 മാസം ) ചേരുവാൻ അവസരമുണ്ടാകും. www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  Ph:0487-2365122

date