Skip to main content

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

വനിതാശിശുവികസന വകുപ്പിന് കീഴിൽ മാള ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിലുള്ള മാള, അന്നമനട, കുഴൂർ, പൊയ്യ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ 46 വയസ്സ് കവിയരുത്. എസ്.സി /എസ്.ടി വിഭാഗത്തിലുള്ളവർക്ക് 3 വർഷത്തെ ഇളവനുവദിക്കും. അപേക്ഷകൾ മാർച്ച് 13 മുതൽ മാർച്ച് 28 ന് വൈകീട്ട് 5 മണിവരെ പ്രവൃത്തിദിവസങ്ങളിൽ നേരിട്ടോ തപാൽ വഴിയോ മാള ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മാള ഐസിഡിഎസ് ഓഫീസ്, മാള, അന്നമനട, കുഴൂർ, പൊയ്യ ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ 0480 2893269

date