Skip to main content

പി എസ് സി അഭിമുഖം

തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം) (കാറ്റഗറി നം. 277/2018, 278/2018) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് 15, 16, 17 തീയ്യതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശ്ശൂർ ജില്ലാ ആഫീസിൽവെച്ച് നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഓ ടി വി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അസ്സൽ തിരിച്ചറിയൽ പത്രിക  സഹിതം അഭിമുഖത്തിന് ഹാജരാകണം.

date