Skip to main content

നന്ദിക്കര ഹയർ സെക്കണ്ടറി സ്കൂളിന് നവീകരിച്ച ഫുട്ബോൾ ഗ്രൗണ്ട്

കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി നന്ദിക്കര ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അനുവദിച്ച കബഡി / തയ്‌ക്കൊണ്ടോ മാറ്റിന്റെയും നവീകരിച്ച ഫുട്ബോൾ ഗ്രൗണ്ടിന്റെയും ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷയായി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബാബുവർഗീസ് പദ്ധതി വിശദീകരിച്ചു. ജില്ലാ വിമുക്തി  മാനേജർ കെ എസ് സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ  അനൂപ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ ,വാർഡ് മെമ്പർമാരായ നന്ദിനി സതീശൻ, രാധ വിശ്വംഭരൻ, സ്കൂൾ പ്രധാനാദ്ധ്യാപിക വി എം ബുഷ്‌റ, പ്രിൻസിപ്പൾമാരായ മഞ്ജു കെ മാത്യു, ആശാ റാണി, അദ്ധ്യാപിക ശ്രീലത, പിടിഎ പ്രസിഡന്റ് എം കെ അശോകൻ എന്നിവർ സംസാരിച്ചു.

നവീകരിച്ച സ്കൂൾ ഗ്രൗണ്ടിൽ പ്രദർശന ഫുട്ബോൾ മത്സരം നടന്നു. സ്പോർട്സ് മാറ്റിൽ തായ്കൊണ്ട, യോഗ എന്നിവയുടെ പ്രദർശനവും നടന്നു. വിദ്യാർത്ഥികളായ അന്നാ മരിയ സെബാസ്റ്റ്യൻ, എയ്ഞ്ചൽ മരിയ സെബാസ്റ്റ്യൻ, ഭാരതി ആർ കർത്താ, ആര്യനന്ദ കെ ആർ, വൈഗ എന്നിവർ പങ്കെടുത്തു.

date