Skip to main content

"സാഫ് "ന്റെ പെൺകരുത്താൽ വറുതിവിട്ടൊഴിഞ്ഞ് തീരം

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ചക്രശ്വാസം വലിച്ചിരുന്ന തീരദേശത്തെ കരകയറ്റാൻ സാഫിന്റെ പെൺകരുത്ത്.
മത്സ്യമേഖലയിലെ സുസ്ഥിര വികസനം കുടുംബങ്ങളിൽ നിന്നുതന്നെ ആരംഭിക്കണമെന്നുള്ള ദീർഘവീക്ഷണം മുന്നിൽകണ്ട്  വനിതകൾക്കായി 2005 ൽ ഫിഷറീസ് വകുപ്പിന് കീഴിൽ ആരംഭിച്ച സൊസൈറ്റി ഹേർ അസിസ്റ്റൻസ് ടു ഫിഷ് വിമെൻ (സാഫ്)ന്റെ സഹായത്താൽ  സുദീർഘമായ ജീവിതം നയിച്ച് മാതൃകയാവുകയാണ് നാലു സ്ത്രീകൾ.
 മത്സ്യത്തൊഴിലാളികളായ  മിനി മുരളി, ശിവ രഞ്ജിനി, ഇന്ദിര, രാജേശ്വരി എന്നിവർ സംയുക്തമായി
 പദ്ധതിയുടെ സഹായം സ്വീകരിച്ച് ജില്ലയിലെ ഒളരിയിൽ 2018 ൽ  പ്രവർത്തനം ആരംഭിച്ച യൂണിറ്റാണ് ഫ്രഷ് പ്യുവർ ഡെയ്ലിമാർട്ട് എന്ന സ്ഥാപനമാണ് പെൺകരുത്തിൽ വിജയഗാഥ തുടരുന്നത്.   ചേറ്റുവ ഹാർബർ, മുനമ്പം ഹാർബർ എന്നിവിടങ്ങളിൽ നിന്നും പച്ചമത്സ്യം നേരിട്ട് എത്തിച്ച് ഒളരിയിൽ സ്റ്റോൽ ഇട്ടാണ് ഇവർ വിപണനം നടത്തുന്നത്. ഒപ്പം ഒരോ വീടുകളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് ആവശ്യത്തിനനുസരിച്ച് പച്ചമത്സ്യം വെട്ടി വൃത്തിയാക്കി എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഒളരി പുല്ലഴിയിൽ തുടങ്ങിയ യൂണിറ്റിന്റെ ബ്രാഞ്ചുകൾ ഫിഷ് കിയോസ്കോടുകൂടി  വടുക്കര, കോടന്നൂർ, കൊറ്റനല്ലൂർ, എന്നീ ഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 4 അംഗങ്ങൾക്ക് 90ൽ അധികം തൊഴിൽ ദിനങ്ങളിലൂടെ 6 ലക്ഷത്തിലധികം വിറ്റുവരവ് ഉണ്ടാക്കി 20000 രൂപ വരെ ഒരംഗം വരുമാനം ഉറപ്പിക്കുവാനും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുവാനും സാധിക്കുന്നുണ്ട്.
 ഫിഷറീസ് വകുപ്പ് ഒരുക്കുന്ന സാഫ് പദ്ധതിയിലൂടെ ഇത്തരത്തിൽ ജീവിതം നയിക്കുന്ന ഒട്ടനവധി വനിതകൾക്ക് മാതൃകയാണ് ഇവർ.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പേരടങ്ങുന്ന ഒരു യൂണിറ്റിന് 5 ലക്ഷം രൂപ (ഒരംഗത്തിന് ഒരു ലക്ഷം) വരെ ഗ്രാന്റ് നൽകുന്നു. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റ് ആയി അനുവദിക്കുന്നു. 20 ശതമാനം ബാങ്ക് ലോൺ 5 ശതമാനം ഗുണഭോക്തൃവിഹിതം എന്നിങ്ങനെ പദ്ധതി വിഹിതം കണ്ടത്തുന്നതാണ് സാഫ് പദ്ധതി.
അശരണർക്കവലംബമേകാൻ  വകുപ്പ് 2005 മുതൽ ആരംഭിച്ച തീരമൈത്രിയുടെ ഭാഗമായാണ് സാഫ് പദ്ധതി ആരംഭിച്ചത്.

date