Skip to main content

വനിതാ സ്വയം തൊഴിൽ സംരംഭം ഉദ്ഘാടനം നടത്തി

കേരള സർക്കാർ ഫിഷറീസ് വകുപ്പ് സാഫ് മുഖേന മത്സ്യത്തൊഴിലാളി വനിതകൾക്ക് പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 2022-23 സാമ്പത്തികവർഷം തൃശ്ശൂർ ജില്ലയ്ക്ക് 33 യൂണിറ്റുകൾ അനുവദിച്ചു. വനിതാ ദിനത്തിനോടനുബന്ധിച്ച് എറിയാട് ഗ്രാമപഞ്ചായത്തിലെ അഴീക്കോട് പുത്തൻപള്ളി പ്രദേശത്ത് ജില്ലയിലെ ആദ്യ യൂണിറ്റായ “സഫ" സാഫ് ആക്ടിവിറ്റി ഗ്രൂപ്പ് (ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ്സ് കാറ്റഗറി) ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പ്രസീന റാഫി ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സുമിത ഇ ബി അദ്ധ്യക്ഷയായി. അസിസ്റ്റന്റ് ഡയറക്ടർ ഷാജി.സി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ പ്രവീൺകുമാർ, ദേവി ചന്ദ്രൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റു തീരമൈത്രി യൂണിറ്റംഗങ്ങൾ എന്നിവർ സംസാരിച്ചു.

date