Skip to main content

മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സേവാസ് പദ്ധതി വരുന്നു; സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം

സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സമഗ്രവിദ്യാഭ്യാസ പുരോഗതിക്കായി സേവാസ് ( സെല്‍ഫ് എമര്‍ജിംഗ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട്) എന്ന പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പരിപാടികളാണ് പ്രാഥമികമായി വിഭാവനം ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ മുന്നോട്ടു നയിക്കുക, വിവിധ തരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.      പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 11ന് രാവിലെ 9.30ന് ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക യുപി സ്‌കൂളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ലെജു പി തോമസ് പദ്ധതി വിശദീകരിക്കും. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ മികവ് അവതരണം ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും.

date