Skip to main content

ടെണ്ടർ നോട്ടീസ് ക്ഷണിച്ചു

കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 2022-23 അക്കാദമിക വർഷം 5 മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് 341 യൂണിഫോമും ആൺകുട്ടികൾക്ക് 251 യൂണിഫോമും രണ്ട് ജോഡി വീതം (ആൺകുട്ടികൾക്ക് പാന്റ്‌സ്ഷർട്ട്പെൺകുട്ടികൾക്ക് ചുരിദാറും ഓവർകോട്ടും) വിതരണം ചെയ്യുന്നതിന് ആവശ്യമായ തുണിത്തരങ്ങൾക്കുള്ള ടെണ്ടർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാം.

മുദ്രവച്ച കവറിലുള്ള ടെണ്ടറുകൾ മാർച്ച് 17 വൈകിട്ട് 3ന് മുമ്പ് സ്‌കൂൾ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. മാർച്ച് 18 വൈകിട്ട് 3ന്  ടെണ്ടർ നൽകിയ വ്യക്തികളുടെയും പി.ടി.എയുടേയും സ്‌കൂൾ പർച്ചേയ്‌സ് കമ്മറ്റിയുടെയും സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് ഗുണനിലവാരമുള്ളതും കുറഞ്ഞവിലയ്ക്ക് ഉള്ളതുമായ ടെണ്ടർ അംഗീകരിക്കുന്നതായിരിക്കും.

പി.എൻ.എക്സ്. 1170/2023

date