Skip to main content
 തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും കോട്ടയം ബി.സി.എം. കോളേജിൽ സംഘടിപ്പിച്ച വനിതാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വനിതാദിനാചരണവും സമ്മാനദാനവും നടത്തി

കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും കോട്ടയം ബി.സി.എം. കോളേജും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉത്ഘാടനം ചെയ്തു. ബി.സി.എം. കോളജിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വനിതാ ദിന സന്ദേശം നൽകി. വനിതാദിനത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ജില്ലയിലെ കോളജ് വിദ്യാർഥിനികൾക്കായി നടത്തിയ ഉപന്യാസ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമലഗിരി ബി.കെ. കോളജിലെ ജീവ മോഹനും രണ്ടാം സ്ഥാനം നേടിയ പാലാ അൽഫോൻസാ കോളജിലെ മേരി ജോർജിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫ്‌ളോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്‌കാര ജേതാവായ കിടങ്ങൂർ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്‌സ് വി.എസ്. ഷീലാറാണിയെ ചടങ്ങിൽ ആദരിച്ചു. ബി.സി.എം. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ് ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ധിഖ്, അസിസ്റ്റന്റ് ഡയറക്ടർ സി. ആർ പ്രസാദ്, അഡീഷണൽ ഡെവലപ്പ്‌മെന്റ് കമ്മിഷണർ ജി. അനീസ്, ബി.സി.എം. കോളജ് വുമൺ സെൽ കോർഡിനേറ്റർ പൊന്നു ലിസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

date