Skip to main content
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫലകം വിതരണം ചെയ്യുന്നു.

അന്താരാഷ്ട്ര വനിതാദിനം: വനിതാശിശുവികസന വകുപ്പ് പ്രതിഭകളെ ആദരിച്ചു  

   
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ  ഡോ. എന്‍. ശ്രീവൃന്ദ നായരെയും കായികമേഖലയിലെ  ശ്രുതി പവനനെയും സ്തുത്യര്‍ഹ സേവനത്തിന് ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കിയ  ഹന്‍ഷി ആര്‍ ഗോപകുമാര്‍, എം. അജിത്കുമാര്‍ എന്നിവരെയും ആദരിച്ചു. ജില്ലയിലെ മികച്ച വര്‍ണ്ണക്കൂട്ട് കുളനട പഞ്ചായത്തിലെ അങ്കണവാടി സെന്റര്‍ നം.22ന് നല്‍കി.
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ചിത്രരചനാമത്സരം നടത്തിയതില്‍ വിജയികളായ  അലന്‍ അനീഷ്, ജോണ്‍സണ്‍ ജോസഫ്, എസ്. ശ്രീദേവ് എന്നിവര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.  പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തുകയും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.  ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി യോഗം ഉദ്ഘാടനം ചെയ്തു.
ലിംഗസമത്വത്തിനായുളള നവീകരണവും സാങ്കേതിക വിദ്യയും എന്ന വിഷയത്തെ ആസ്പദമാക്കി കില ഫാക്കല്‍റ്റി ഷാജി സി സാം ക്ലാസെടുത്തു. ലിംഗസമത്വം എന്ന വിഷയത്തില്‍ അഡ്വ. അശ്വതിദാസ് അവബോധ  ക്ലാസ്  നടത്തി. ധീരപദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച വിദ്യാര്‍ഥിനികളുടെ കരാട്ടെ പ്രദര്‍ശനവും നടത്തി. വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ,  ലോക്കല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, ശിശുവികസനപദ്ധതി ഓഫീസര്‍ എസ്. സുമയ്യ, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദദുള്‍ബാരി, ജൂനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date