Skip to main content

പോസ്റ്റര്‍ രചനാ മത്സരം

   ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണവകുപ്പും, രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാനും (ആര്‍ജിഎസ്എ) സംയുക്തമായി ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും പത്തനംതിട്ട ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തും. മാര്‍ച്ച് 18 ന് രാവിലെ 10 മുതല്‍ 12.30 വരെ ബ്ലോക്ക് തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബ്ലോക്ക് തലത്തില്‍  ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവരുടെ പോസ്റ്ററുകളാണ് ജില്ലാമത്സരത്തിനായി പരിഗണിക്കുന്നത്. മാര്‍ച്ച് 22 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ 10 ന് ചേരുന്ന യോഗത്തില്‍  ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്‍ക്ക്  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സമ്മാനദാനം നിര്‍വഹിക്കും. ഈ വര്‍ഷത്തെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ലോകജലദിനത്തിന്റെ പ്രമേയമായ ആക്സിലറേഷന്‍ ചെയ്ഞ്ച് ടു സോള്‍വ് ദി വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ ക്രൈസിസുമായി ബന്ധപ്പെട്ട ജലസംരക്ഷണത്തിന്റെ പ്രാധാന്യം, ജലചൂഷണം തടയല്‍, ശുദ്ധജലത്തിന്റെ പരിമിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ രചനയില്‍ ഉള്‍പ്പെടുത്താം. പങ്കെടുക്കാന്‍ താല്യപര്യമുള്ളവര്‍ മാര്‍ച്ച് 16 ന് മുന്‍പായി ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. (ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/fwvW3LBVZSPo7GoH6 ). ജില്ലാ തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്‍ക്ക് യഥാക്രമം 4000, 3000, 2000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഫോണ്‍: 9778154487. ഈ-മെയില്‍ rgsapathanamthitta@gmail.com

date