Skip to main content

അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിന് പുതിയ ബസ്; ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിന് പുതിയ ബസ്;
ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

      അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിന് എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കോളജിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കലാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉളളതെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങിയത്. കോളജ് പ്രിന്‍സിപ്പല്‍ കെ. സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, വൈസ് പ്രസിഡന്റ് ശ്രീജ, രാജേഷ് അമ്പാടി, അനീഷ് രാജ്, രാജേഷ് മണക്കാല, അലക്സാണ്ടര്‍ തോമസ്, മഹിഷിക്കാവ് സജി, എസ്. അഖില്‍, പ്രൊഫ. റ്റി. സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date