Skip to main content

ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ സര്‍ക്കാര്‍   സ്ഥാപനത്തിലെ   കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക്  ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്   തസ്തികയില്‍  പട്ടികജാതിയില്‍  ഉള്‍പ്പെട്ടവര്‍ക്കായുള്ള  ഒരു താല്‍ക്കാലിക ഒഴിവുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും.
യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദം/ സാമൂഹ്യവിഷയങ്ങളിലുള്ള പി ജി അഭിലഷണീയം.  ഗവ.സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ജെന്‍ഡര്‍ മേഖലയില്‍ മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്ത പ്രവൃത്തി പരിചയം.  പ്രായം 18-41നും ഇടയില്‍.

കോട്ടയം ജില്ലയിലെ സര്‍ക്കാര്‍   സ്ഥാപനത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക്  സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി  തസ്തികയില്‍  ഇ ടി ബി  വിഭാഗത്തില്‍പെട്ടവര്‍ക്കായുള്ള ഒരു താല്‍ക്കാലിക ഒഴിവുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും.
യോഗ്യത: ഇക്കണോമിക്‌സിലുള്ള ബിരുദം/ ബാങ്കിങ്/ സമാന മേഖലകളിലുള്ള പി ജി അഭിലഷണീയം.   സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഗവ.സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്ത പരിചയം.   പ്രായം 18-41നും ഇടയില്‍.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത,  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം മാര്‍ച്ച് 27ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍  എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

date