Skip to main content
കുടുംബശ്രീ ജോബ് ഓഫർ ലെറ്റർ കൈമാറലും കമ്യൂണിറ്റി അംബാസിഡർമാർക്കുള്ള ഏകദിന പരിശിലനവും കിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയുന്നു

തൊഴിലരങ്ങത്തേക്ക് : ജോബ് ഓഫര്‍ ലെറ്ററുകള്‍ കൈമാറി

കേരള നോളജ് ഇക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിത തൊഴില്‍ മേളയില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ലെറ്ററുകള്‍ വിതരണം ചെയ്തു. മാര്‍ച്ച് 24ന് മുളങ്കുന്നത്തുകാവ് കിലയില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ ഓഫര്‍ ലെറ്റര്‍ കൈമാറി. ആദ്യ ജോബ് ലെറ്റര്‍ പി എസ് ആര്യ ഏറ്റുവാങ്ങി. തൊഴിലില്ലായ്മ കൂടുതല്‍ നേരിടുന്നത് സ്ത്രീസമൂഹമാണെന്നും സ്ത്രീപുരുഷ തുല്യത അക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ലെന്നും പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. ഇത്തരം പദ്ധതികൾ സ്ത്രീപുരുഷ തുല്യത ഉറപ്പാക്കുന്നതിൽ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 1120 പേര്‍ പങ്കെടുത്തിരുന്നു. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട 676 പേരില്‍ നിന്നും തെരഞ്ഞെടുത്ത 78 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജോബ് ലെറ്ററുകള്‍ കൈമാറിയത്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസൃതമായി സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2026ല്‍ 20 ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കാനാണ് പദ്ധതി.

കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കേരള നോളജ് എക്കണോമി മിക്ഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി മധുസൂദനന്‍ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് പരിശീലനം നല്‍കി.

date