Skip to main content

മരുന്ന് വിതരണം സംഘടിപ്പിച്ചു.

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി സംഘടപ്പിച്ച അതിദാരിദ്ര നിർമ്മാർജന മരുന്ന് വിതരണം അന്തിക്കാട് ഗവ. ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. അതിദരിദ്ര വിഭാഗത്തിൽപെട്ട ദീർഘകാല രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കാണ് മരുന്നുകൾ വിതരണം ചെയ്തത്. അർഹരായ രോഗികൾക്ക് ആശ വർക്കർമാർ വഴി വിതരണം നടത്തും.
ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് ചെയർമാൻ പി എ ഷഫീർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ ടി സുജ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേനക, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date