Skip to main content

പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ  ഓഫീസ് സമുച്ചയം ഇന്ന് (25/03/2023) നാടിന് സമർപ്പിക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും റവന്യൂ മന്ത്രി കെ രാജനും  ചേർന്ന് വൈകീട്ട് ആറ് മണിക്ക് നിർവഹിക്കും. ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനാകും. മുരളി പെരുനെല്ലി എംഎൽഎ, ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, മുൻ നാട്ടിക എംഎൽഎ ഗീതാ ഗോപി എന്നിവർ മുഖ്യാതിഥികളാകും. മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും ബ്ലോക്കിൽ നിന്നനുവദിച്ച ഫണ്ടും ചെലവഴിച്ചാണ്  ഉയർന്ന  സൗകര്യങ്ങളോടെ ബ്ലോക്ക് ഓഫീസ്  സമുച്ചയം നവീകരിച്ച് സജ്ജമാക്കിയിരിക്കുന്നത്.

date