Skip to main content

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ll അഭിമുഖം 29,30,31 തീയതികളില്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ll (ഡയറക്ട് റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍.277/2018) എന്‍.സി.എ-എസ്.ടി (കാറ്റഗറി നമ്പര്‍.113/19) എന്‍.സി.എ വിശ്വകര്‍മ്മ (കാറ്റഗറി നമ്പര്‍.115/19), എന്‍.സി.എ-എല്‍.സി/എ.ഐ (കാറ്റഗറി നമ്പര്‍.116/19) എന്നീ തസ്തികകളുടെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 29,30,31 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഭിമുഖ മെമ്മോയുമായി നിശ്ചയിച്ച ദിവസം അഭിമുഖത്തിന് എത്തണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 230102.

 

date