Skip to main content

ഹയർ സെക്കന്ററി ബാച്ച് പുനഃക്രമീകരണം കാസർകോട് ജില്ലയ്ക്കായുള്ള സിറ്റിംഗ് 27ന് കോഴിക്കോട്ട്

ഹയർ സെക്കൻഡറി ബാച്ച് പുനക്രമീകരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച പ്രൊഫ :വി കാർത്തികേയൻ നായർ കമ്മറ്റി മേഖലാതലത്തിൽ സിറ്റിംഗ് നടത്തുന്നു. മാർച്ച് 27 ന് കോഴിക്കോട് ചിന്താവളപ്പിലെ ശിക്ഷക് സദനിൽ കാസർകോട് ജില്ലയ്ക്കായുള്ള സിറ്റിംഗ് നടത്തും. പരിഗണനാ വിഷയങ്ങളായി പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആവശ്യങ്ങളും കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കാം. മുൻകൂട്ടി അപേക്ഷിച്ചവർ ഇനിയും അപേക്ഷകളുമായി സിറ്റിങ്ങിന് വരേണ്ടതില്ല. മാനേജ്മെന്റുകൾക്കും പി.ടി.എ കൾക്കും ജനപ്രതിനിധികൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അധ്യാപക സംഘടനകൾക്കും ആവശ്യങ്ങളും നിർദ്ദേശങ്ങളും സിറ്റിങ്ങിൽ അറിയിക്കാം.

date