Skip to main content

കാലിത്തീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശു കേരള ഫീഡ്സ് കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം തൊട്ടിപ്പാൾ ക്ഷീരസംഘത്തിൽ വച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് നിർവഹിച്ചു. എട്ടുലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 160 ക്ഷീരകർഷകർക്കാണ് കാലിത്തീറ്റ കൈമാറിയത്.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ് അധ്യക്ഷനായി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ,  ബീന സുരേന്ദ്രൻ, ശ്രുതി ശിവപ്രസാദ്, ഷീബ സുരേന്ദ്രൻ, ഡോ. ജോഷി ,  പി എസ് സുനിൽ എന്നിവർ സംസാരിച്ചു.

date