Skip to main content

മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു

കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കി വരുന്ന സൗജന്യ നൈപുണ്യ വികസന തൊഴിൽദാന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴിൽ തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷൻ ഉഠാൻ 2023 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. കുടുംബശീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ വടക്കാഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി, പുഴയ്ക്കൽ, പഴയന്നൂർ ബ്ലോക്കുകളിൽ നിന്നായി 350 ഓളം ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. മുന്നൂറിലധികം ഒഴിവുകളാണ് ഉണ്ടായിരുന്നത്.

date