Skip to main content

ലീഗല്‍ അസിസ്റ്റന്റ് ഒഴിവ്

നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും തിരുവനന്തപുരം ജില്ലാ കോടതി - ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസ്, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവിടങ്ങളിലേക്ക് ഓരോ ലീഗല്‍ അസിസ്റ്റന്റുമാരെയും ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിലേക്ക് രണ്ട് ലീഗല്‍ അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. അപേക്ഷകര്‍ 21നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയായാവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണനയുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഹോണറേറിയം അനുവദിക്കുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 20 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712314238.

date