Skip to main content

സിവില്‍ സ്റ്റേഷനില്‍ എമര്‍ജന്‍സി കെയര്‍ ക്ലിനിക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും

സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന 2000 ത്തിലധികം ജീവനക്കാര്‍ക്കും ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കുന്നതിന് ചികിത്സ സൗകര്യം ഉറപ്പു വരുത്തി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ എമര്‍ജന്‍സി കെയര്‍ ക്ലിനിക്ക് ആരംഭിക്കും. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ടീം ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റിന്റെ (ഠഋഅങ)  നേതൃത്വത്തിലാണ് ക്ലിനിക്ക് ആരംഭിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ഉറപ്പുവരുത്തും. ഇന്ന് (ആഗസ്റ്റ് 9) രാവിലെ ഒമ്പത് മണിക്ക് ജില്ലാ കലക്ടര്‍ യു.വി ജോസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിക്കും. സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, എ.ഡി.എം ടി ജനില്‍കുമാര്‍, അസി. കലക്ടര്‍ കെ.എസ് അഞ്ജു, അഡി. തഹസില്‍ദാര്‍ ഇ അനിതകുമാരി തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഓഫീസില്‍ എമര്‍ജെന്‍സി കെയര്‍ ക്ലിനിക്ക് ആരംഭിക്കുന്നത്.
 

date