Skip to main content

ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണം

**ഏപ്രിൽ 3, 4 തീയതികളിൽ കരിക്കുലം ശില്പശാല: മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപെട്ട് കരിക്കുലം ശില്പശാല സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഏപ്രിൽ 3, 4 തിയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ  ശില്പശാല മൂന്നിന് രാവിലെ 10.30 ന് തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി  ഉദ്ഘാടനം ചെയ്യും.

 ഉന്നതവിദ്യാഭ്യാസ കരിക്കുലം രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കരിക്കുലം കമ്മിറ്റിയുജി പ്രോഗ്രാമിന്റെ കരിക്കുലത്തിന്റെ  കരട് രൂപരേഖ തയ്യാറിക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപെട്ട ചർച്ചകളാണ് ശില്പശാലയിൽ നടക്കുന്നത്. കരിക്കുലം കമ്മിറ്റി അംഗങ്ങൾവിവിധ സബ് ജറ്റ് കമ്മിറ്റി അംഗങ്ങൾസർവ്വകലാശാല പ്രതിനിധികൾഅധ്യാപക - വിദ്യാർഥി സംഘടനാ പ്രതിനിധികൾവിദ്യാഭ്യാസ വിദഗ്ദർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്. 1591/2023

date