Skip to main content

നിലാവെട്ടം: സോഷ്യല്‍ മീഡിയ പ്രചരണത്തിന് ഔപചാരിക തുടക്കം

കുന്നംകുളത്ത് ഏപ്രില്‍ 13 മുതല്‍ 30 വരെ ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന "കുന്നംകുളം നിലാവെട്ടം” എന്ന പ്രദര്‍ശന-വിപണന-സാംസ്കാരിക മേളയുടെ നവമാധ്യമ പ്രചരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി.  നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പരിപാടിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെറുവത്താനിയില്‍ നിര്‍വ്വഹിച്ചു.  

നഗരസഭ ചെയര്‍പേഴ്സൺ സീത രവീന്ദ്രന്‍, കലാമണ്ഡലം എക്സിക്യൂട്ടീവ് അംഗം ടി കെ വാസു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി എം സുരേഷ്, പി കെ ഷെബീര്‍, കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എന്‍ സത്യന്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ പി ജി ജയപ്രകാശ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ജോസ് മാളിയേക്കല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ എ അസി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസല്‍ കിഴൂര്‍, അനില്‍ കിഴൂര്‍, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ തുടങ്ങിയവര്‍ പങ്കെടുത്തു.

date