Skip to main content

"ഒരു വർഷം ഒരു ലക്ഷം സംരംഭം" സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ഗുരുവായൂർ നഗരസഭ

"ഒരു വർഷം ഒരു സംരംഭം" പദ്ധതിയിൽ തിളങ്ങി ഗുരുവായൂർ നഗരസഭ. പദ്ധതി വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാന തലത്തിൽ ഗുരുവായൂർ നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംരംഭക വർഷത്തിൽ 220 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 42.74 കോടി രൂപയുടെ നിക്ഷേപവും 540 പേർക്ക് തൊഴിലും സാധ്യമായി.

100 യൂണിറ്റ് ആയിരുന്നു ഗുരുവായൂർ നഗരസഭയ്ക്ക് പദ്ധതി പ്രകാരം അനുവദിച്ചിരുന്ന ലക്ഷ്യം. എന്നാൽ സാമ്പത്തിക വർഷത്തിൽ ഗുരുവായൂർ നഗരസഭ 220 യൂണിറ്റുകൾ ആരംഭിച്ചു ഒന്നാമതെത്തി. അഗ്രോ ഫുഡ് മേഖലയിൽ 59 യൂണിറ്റും ഗാർമെന്റ് ടെക്സ്റ്റൈൽ മേഖലയിൽ 24 യൂണിറ്റും കച്ചവട മേഖലയിൽ 61 യൂണിറ്റും ശേഷിക്കുന്നവ സേവന വിഭാഗത്തിലുമാണ് നടപ്പാക്കിയത്.

വ്യവസായ സൗഹൃദ നഗരസഭ എന്ന പ്രഖ്യാപിത കാഴ്ചപ്പാടിനോട് നൂറ് ശതമാനം നീതിപുലർത്തിയാണ് പദ്ധതി നടപ്പാക്കിയതെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

date